ന്യൂഡൽഹി: രാത്രിയാത്രകൾ അച്ചടക്കപൂർണമാക്കാൻ മാർഗദിർദേശവുമായി റെയിൽവേ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രാത്രി പത്ത് മണിക്കുശേഷം നിരവധി നിയമങ്ങൾ യാത്രികർ പാലിക്കേണ്ടതുണ്ട്. രാത്രി 10നുശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു. അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് രാത്രിയിൽ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം കേൾക്കാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങളിലുണ്ട് പുതിയ മാർഗനിർദേശങ്ങൾ രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടി.ടി.ഇക്ക് വരാൻ കഴിയില്ല കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തിൽ ആശയവിനിമയം നടത്താൻ പാടില്ല....