തൃശൂർ : തൃശ്ശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ വെന്തുമരിച്ചു.