ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുരുക്കുംപുഴ ഇടവിളാകം എംജിഎം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ ( 48 ), ഭാര്യ ഷീജ ( 46 ) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ചാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
മംഗലപുരം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും ബുധൻ രാത്രി 11ന് ഉത്സവം നടക്കുന്ന സമീപ ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മസ്ക്കറ്റിലായിരുന്ന തുളസീധരൻ വെഞ്ഞാറമ്മൂട്ടിലുള്ള കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മക്കൾ അഞ്ജലിയും, അനശ്വരയും . മരുമകൻ വിനോജ്.