ബിഹാറിൽ വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. സിതാര്‍മഹി ജില്ലയിലെ ഗ്രാമത്തിൽ വിവാഹത്തിന്റെ ഭാഗമായ നടന്ന വരമാല ചടങ്ങിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ ഉടൻ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വെച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചപ്പോൾ വരൻ അസ്വസ്ഥത പ്രകടിപ്പികകുകയും പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. സംഭവത്തിന് പിന്നാലെ ഡിജെ നിരോധനം കർശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. രാജീവ് കുമാർ മിശ്ര ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.