സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കൾക്കും എതിരേ ക്രിമിനൽക്കേസ്.

200 പവൻ സ്വർണാഭരണങ്ങൾ, 

പത്തുലക്ഷം രൂപ,

15 ലക്ഷം രൂപ
 വിലയുള്ള കാർ,

 ഒന്നേകാൽലക്ഷം രൂപ വിലയുള്ള വാച്ച്,

കഴക്കൂട്ടത്ത് കോടികൾ വിലവരുന്ന 47 സെന്റ് ഭൂമി സ്വന്തം പേരിൽ എഴുതി നൽകി . 

എന്നിട്ടും ആർത്തി അടങ്ങുന്നില്ല. 

സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കൾക്കും എതിരേ ക്രിമിനൽക്കേസ്. 

ഭാര്യാപിതാവിൽനിന്നു മരുമകൻ സ്ത്രീ ധനത്തിന്റെ പേരിൽ ഭൂമി ഉൾപ്പടെ വാങ്ങിയതെല്ലാം തിരികെ നൽകാൻ വിധി .

എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം അസ്ഥിരപ്പെടുത്തി. 
ആറ്റിങ്ങൽ കുടുംബകോടതിയുടെ അസാധാരണ വിധി .




ഭാര്യാപിതാവിൽനിന്നു മരുമകൻ എഴുതിവാങ്ങിയ 
ഭൂമിയുടെ ആധാരം ആറ്റിങ്ങൽ കുടുംബകോടതി അസ്ഥിരപ്പെടുത്തി. കഴക്കൂട്ടം 
സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള 
വിവാഹമോചനക്കേസിലാണ് ജഡ്ജി എസ്.സുരേഷ്‌കുമാർ പ്രമാണം അസ്ഥിരപ്പെടുത്തിയത്.
പെൺകുട്ടിയെ
 വിവാഹംചെയ്തു നല്കുമ്പോൾ വരന്റെയും മാതാപിതാക്കളുടെയും ആവശ്യപ്രകാരം 200 
പവൻ ആഭരണങ്ങളും പത്തുലക്ഷംരൂപയും ഒന്നേകാൽലക്ഷം രൂപ വിലയുള്ള വാച്ചും 15 
ലക്ഷം രൂപ വിലയുള്ള കാറും പാരിതോഷികമായി നല്കിയിരുന്നു. കാറിന്റെ 
ഉടമസ്ഥാവാകാശം വിവാഹത്തിനു മുമ്പുതന്നെ യുവാവ് തന്റെ പേരിലേക്ക്‌ 
മാറ്റിയെടുത്തു. 
വിവാഹശേഷം
 യുവതിയെ ഗൾഫിൽ കൊണ്ടുപോകണമെങ്കിൽ യുവതിയുടെ പിതാവിന്റെപേരിൽ കഴക്കൂട്ടം 
വില്ലേജിൽ ഉൾപ്പെട്ട കോടികൾ വിലവരുന്ന 47 സെന്റ് ഭൂമി സ്വന്തംപേരിൽ 
എഴുതിനല്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഭൂമി എഴുതി 
നല്കിയത്. തുടർന്ന് നിരന്തരം പീഡനമുണ്ടാവുകയും യുവതിയെ ഭർത്താവിന്റെ 
വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് യുവതി ഭർത്താവിനെയും മാതാപിതാക്കളെയും പിതൃസഹോദരനെയും പ്രതികളാക്കി കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തത്. 
ഹർജിക്കാരിയുടെ
 200 പവൻ സ്വർണാഭരണങ്ങളും കാറിന്റെ വിലയായ 15 ലക്ഷം രൂപയും സമ്മാനം വാങ്ങിയ
 പത്തുലക്ഷം രൂപയും വാച്ചിന്റെ വിലയും തിരിച്ചുകൊടുക്കാനും കോടതി 
ഉത്തരവിട്ടിട്ടുണ്ട്. 
ഭാര്യാപിതാവിൽനിന്ന്‌ 
എഴുതിവാങ്ങിയ ഭൂമിയുടെ മേൽ യുവതിയുടെ ഭർത്താവിന്റെ അവകാശം റദ്ദാക്കുകയും 
പ്രമാണച്ചെലവിന്റെ 4.75 ലക്ഷം രൂപ അയാൾ ഹർജിക്കാരിക്ക് നല്കണമെന്നും 
വിധിയിലുണ്ട്. 
സ്ത്രീധനമാവശ്യപ്പെട്ടതിനും 
യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കൾക്കും എതിരേ മണ്ണന്തല 
പോലീസ് ക്രിമിനൽക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹർജിക്കാരിക്കുവേണ്ടി 
അഭിഭാഷകൻ എം.ഷാനവാസ് കോടതയിൽ ഹാജരായി.