അധികസമയത്ത് ഛേത്രിയുടെ വിവാദ ഗോൾ; കളി ബഹിഷ്കരിച്ച് ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ സീസണിലെ ആദ്യ നോക്കൗട്ട് മത്സരത്തിൽ നാടകീയത. നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു. ഇതേ തുടർന്ന് ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചു.