തിരുവനന്തപുരം വെള്ളാണിക്കൽപാറയിലെ കാട്ടിൽ തീപിടുത്തം

തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽപാറയിലെ കാട്ടിൽ തീപിടുത്തം. ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായതീപിടിത്തം 5 മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണയ്ക്കാനായില്ല. 25 ഏക്കറോളം ഭാഗത്തെ അടിക്കാടും മരങ്ങളും കത്തിനശിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ പുരയിടത്തിലും തീ പടർന്നിട്ടുണ്ട്. വെഞ്ഞാറമൂട് നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും തീപിടിക്കുന്ന ഭാഗത്തേക്ക് എത്താനാവാത്തത് തീ അണയ്ക്കുന്നതിന് പ്രതിസന്ധിയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേന അറിയിച്ചു.