നേമം: മധ്യവയസ്‌കനെ കന്നാലില്‍ വീണ് മരിച്ചു നിലയില്‍ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി വട്ടവിളവീട്ടില്‍
ജയന്‍ (തമ്പി -53)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജയനെ ദുര്‍ഗദേവി ക്ഷേത്രത്തിന് സമീപം കന്നാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കാല്‍ വഴുതി കനാലില്‍ വീണതാകാം എന്നതാണ് പ്രഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പരേതരായ വര്‍ഗീസിന്റേയും സരസമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: എസ്. ശാന്ത, പരേതനായ വി.എസ് രാജന്‍, എസ് വസന്ത, നരുവാമൂട് ധര്‍മ്മന്‍ (സിഎംപി സംസ്ഥാന കൗണ്‍സില്‍ അംഗം).