തിരുവനന്തപുരം. വർക്കല പോലീസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ.രാത്രിയിൽ പരാതിയുമായി എത്തിയപ്പോൾ സ്റ്റേഷനിൽ നിന്ന് ഇറക്കി വിട്ടെന്നും,കനാൽ പുറമ്പോക്കിൽ താമസിക്കുന്നതിനെ പരിഹസിച്ചെന്നുമാണ് ആരോപണം.ലൈംഗിക അധിക്ഷേപം സംബന്ധിച്ച പരാതിയും സ്വീകരിച്ചില്ലെന്ന് വീട്ടമ്മ പറഞ്ഞു.വീട്ടമ്മയുടെ പരാതിയിൽ വർക്കല ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 28 നു രാത്രിയിലാണ് പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയ്ക്കു ഈ ദുരനുഭവമുണ്ടായത്.വർക്കല കനാൽ പുറമ്പോക്കിൽ താമസിക്കുന്ന വീട്ടമ്മയെ അയൽവാസിയായ ചെറുപ്പക്കാരൻ ലൈംഗിക ചേഷ്ടകൾ കാട്ടി അധിക്ഷേപിച്ചു.ഇതിൽ പരാതിയുമായി സ്റ്റേഷനിലെത്തിയ വീട്ടമ്മയെയും,സഹോദരിയെയും ആട്ടിയോടിച്ചെന്നാണ് ആക്ഷേപം തീർന്നില്ല പോലീസ് വീഴ്ചകൾ.ആരോപണ വിധേയനെ പിടികൂടി കൊണ്ട് വരാൻ പരാതിക്കാരിയോട് പോലീസ് പറഞ്ഞു.നാട്ടുകാർ തടഞ്ഞു വെച്ച ആരോപണ വിധേയൻ അതിക്രമം കാട്ടി ദേഹത്തു മുറിവേൽപ്പിച്ചു.ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനു പകരം ആശുപത്രിയിലെത്തിക്കാൻ പരാതിക്കാരിയോട് പോലീസ് നിർദ്ദേശിച്ചു.ആശുപത്രിയിലെത്തിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലപുലർച്ചെ തിരിച്ചു സ്റ്റേഷനിലെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ പരിഹസിച്ചുവെന്നും വീട്ടമ്മ വീട്ടമ്മ നൽകിയ പരാതിയിൽ വർക്കല ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോലീസ് വീഴ്ചയിൽ നടപടി എടുത്തില്ലെങ്കിൽ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകാനാണ് തീരുമാനം.