കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണു; തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം• ടെക്നോപാർക്കിലെ സ്റ്റാർട്ടപ് കമ്പനി ജീവനക്കാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ‘ടോസിൽ’ എന്ന കമ്പനിയിലെ ജീവനക്കാരനും തിരുവനന്തപുരം മണക്കാട് സ്വദേശിയുമായ എസ്.രോഷിത് (23) ആണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയാണ് സംഭവം. സി–ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണു വീണത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.