ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസ് പേസാക്രമണത്തില്‍ മുങ്ങി. സി എസ് കെയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം കാണാന്‍ മുന്‍ നായകന്‍ എം എസ് ധോണിയും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി. അദ്ദേഹം ഇന്ത്യയുടെ ഡഗ് ഔട്ടില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചെന്നൈയിലെ ഗ്രൗണ്ടിൽ ബാറ്റര്‍മാരിലേക്ക് ഉറ്റുനോക്കുകയാണ് രോഹിത് ശര്‍മയും സ്റ്റീവ് സ്മിത്തും. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട സൂര്യകുമാര്‍ യാദവിന് രണ്ടുകളിയിലും അക്കൗണ്ട് തുറക്കാനായില്ല. പക്ഷെ ഇന്നത്തെ മത്സരത്തിലും അവസരം നൽകിയേക്കും. ചെന്നൈയില്‍ നടന്ന 22 ഏകദിനത്തില്‍ 13ലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.