ഭാര്യ ചതിച്ചെന്നും ഭാര്യവീട്ടുകാര്‍ പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നില്‍നിന്ന് അകറ്റിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം. 'ഇനി പറ്റുന്നില്ല. ജീവിതത്തില്‍ അര്‍ഥമില്ല. അവസാനപ്രതീക്ഷ മകളായിരുന്നു. ജീവിതത്തില്‍ ഒത്തിരി കാര്യങ്ങള്‍ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവില്‍ സ്വന്തം കൂടെനില്‍ക്കുന്ന ആള്ക്കാര് തന്നെ ചതിച്ചു. മകളെ തന്റെ കൈയില്‍നിന്ന് തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു. ഭാര്യമാതാവും ഭാര്യാസഹോദരനും പണം തട്ടിയെടുത്ത് ചതിച്ചു.എല്ലാമാസവും ഭാര്യാമാതാവിന് പണം അയച്ചുനല്‍കിയിരുന്നു. അതിന്റെ നന്ദിപോലും നന്ദികാണിച്ചില്ല. ഭാര്യാസഹോദരന്‍ ആവശ്യപ്പെടുമ്പോഴെല്ലാം പണം നല്കി. അവസാനം എന്നെ തന്നെ ചതിച്ചു. എട്ട് മാസത്തോളമായി ഭാര്യയും ചതിക്കുകയായിരുന്നു. വ്യാജ ആരോപണങ്ങളുന്നയിച്ച് കേസുണ്ടാക്കി മകളെ തന്നില്‍നിന്ന് അകറ്റിയെന്നും' വീഡിയോയില്‍ പറഞ്ഞിരുന്നു. തന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യ, ഭാര്യയുടെ സുഹൃത്ത്, ഭാര്യാമാതാവ്, ഭാര്യാസഹോദരന്‍ എന്നിവരാണെന്നും യുവാവ് ആരോപിച്ചിരുന്നു.