നാവായിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ കെട്ടിടം മുക്കിനും പുന്നോട് പള്ളിയ്ക്കും ഇടയിലുള്ള ഭാഗത്ത് ഹോസ്പിറ്റൽ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയത്. മുമ്പും ഇതേ സ്ഥലത്ത് മാലിന്യം തള്ളിയതിനെ തുടർന്ന് വാർഡ് മെമ്പറിൻ്റെ പരാതി തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു.വീണ്ടും മാലിന്യം തള്ളിയത് അടുത്ത വസ്തു ഉടമയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതി നൽകുക ആയിരുന്നു.പരാതിയിൽ മേൽ നടത്തിയ അന്യോഷണത്തിൽ സമീപവാസിയായ വ്യക്തിയാണ് മാലിന്യം തള്ളിയത് എന്ന് മനസ്സിലാക്കിയത്, തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാലിന്യം നിക്ഷേപിച്ച വ്യക്തിയെ പഞ്ചായത്തിൽ വിളിച്ച് വരുത്തി പിഴ ചുമത്തിയത്
പുന്നോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മെഡിക്കൽ വേസ്റ്റുകൾ സ്ഥിരമായി കൊണ്ട് വന്നു നിക്ഷേപിക്കുന്നതിനെ ക്കുറിച്ച് കല്ലമ്പലം മീഡിയ വാർത്ത നൽകിയിരുന്നു പിന്നാലെയാണ് വേസ്റ്റ് തള്ളിയ വ്യക്തിയെ കണ്ടെത്തിയതും പിഴ ചുമത്തിയതും