തിരുവനന്തപുരം പൊങ്കാല ദിവസം ആറ്റുകാലിലും പരിസരത്തും സുരക്ഷയൊരുക്കാന്‍ തമിഴ്‌നാട് പൊലീസും. തമിഴ്‌നാട് പൊലീസ് രൂപീകരിച്ചിട്ടുള്ള 'സ്‌പോട്ടര്‍' വിഭാഗത്തിലെ അംഗങ്ങളാണ് എത്തുന്നത്. സ്ഥിരം കുറ്റവാളികള്‍ തമിഴ്‌നാട്ടിലുണ്ട്. ഇവരെ കണ്ടാല്‍ സ്‌പോട്ടര്‍ ടീം അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാം. പൊങ്കാലയ്ക്കിടെയുണ്ടാകുന്ന തിരക്കിനിടെ കൃത്യം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് കേരള പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയത്.
മിഴ്‌നാട് പൊലീസില്‍ നിന്ന് കുറ്റവാളികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കും നിലവില്‍ അമ്പലത്തില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്. ഭക്തര്‍ക്ക് തിരിച്ചറിയാനായി കുറ്റവാളികളുടെ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വി. അജിത് അറിയിച്ചു.