പലക്കാട്ട് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ, കാരണം ഫോൺ നോക്കിയതിന് വീട്ടുകാർ വഴക്കുപറഞ്ഞതെന്ന് പൊലീസ്

പാലക്കാട്‌: ജില്ലയിലെ നെല്ലിയാമ്പതിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ്  പ്രാഥമിക നിഗമനം. ഫോൺ നോക്കുന്നതിന് വീട്ടുകാർ വഴക്കു പറഞ്ഞതാണ് കാരണമെന്ന് പൊലീസ് അറിയിക്കുന്നത്. നെന്മാറ ജിബിഎച്ച് എസ്എസി-ൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് നന്ദന.