*അഞ്ചുവയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു വന്ന വൃദ്ധനെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.*

കല്ലമ്പലം :സിപിഎം പുല്ലൂർ മുക്ക് മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനും ആയിരുന്ന സുദേവൻ എന്ന 80 വയസ്സുകാരനെയാണ് കഴിഞ്ഞദിവസം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് പോകുമ്പോൾ സ്ഥിരമായി കുട്ടിയെ പ്രതിയുടെ വീട്ടിൽ മറ്റുള്ള കുട്ടികളോടൊപ്പം വിട്ടിട്ടു ആണ് പോയിരുന്നത്.ഈ അവസരത്തിൽ പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചവരുകയായിരുന്നു.മാതാവിന്റെ പരാതി ലഭിച്ച പോലീസ് മെഡിക്കൽ പരിശോധനകൾക്കു ശേഷം നിയമപ്രകാരം കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ആയിരുന്നു.