കൊല്ലം സ്വദേശിയായ യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അല്‍ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടില്‍ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ. അതിന് ശേഷം ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം 13-ന് വര്‍ക്ക്‌ഷോപ്പിലെ സഹപ്രവര്‍ത്തകന്‍ യുവാവ് താമസിക്കുന്ന മുറിയില്‍ പോയി നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: ടിന്റു സുഗതന്‍. മക്കള്‍: അഭിനവ് അനീഷ്, പ്രാര്‍ഥന അനീഷ്. രാജനാണ് പിതാവ്.