തിരുവനന്തപുരത്ത് പുതിയതായി മൂന്ന് ദേശീയപ്പാതകൾ


തിരുവനന്തപുരത്ത് നിലവിൽ ഉള്ളത് ദേശീയപ്പാത66 കന്യാകുമാരി - പനവേൽ പാതയാണ്.  അതിവേഗം വളരുന്ന തിരുവനന്തപുരം എന്ന രീതിയിലേക്ക് വിഴിഞ്ഞം പോർട്ട് നിർമാണം ആരംഭിച്ച കാലം മുതൽ തിരുവനന്തപുരം അറിയപ്പെടാൻ തുടങ്ങിയിരുന്നു.  കേരളത്തിലെ ആദ്യത്തെ ഇൻഫോസിസ് ക്യാമ്പസ്‌ വന്നതോടെ തിരുവനന്തപുരം ബൈപാസ് വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മാറിയിരുന്നു.

പുതിയ ദേശീയപ്പാതകൾ:

NH866 -  തിരുവനന്തപുരം ഔട്ടർ റിങ് റോഡ് (വിഴിഞ്ഞം - മംഗലപുരം & നാവായിക്കുളം) - 70 മീറ്റർ വീതിയിൽ 

NH744 -  തിരുവനന്തപുരം കടമ്പാട്ടുകോണം - മധുര പാത  - 45 മീറ്റർ വീതിയിൽ 

എംസി റോഡിന് സമാന്തരമായ നാല് വരി ദേശീയപ്പാത - 45 മീറ്റർ വീതിയിൽ പുളിമാത്ത് ഭാഗത്തെ തിരുവനന്തപുരം ഔട്ടർ റിങ് റോഡിൽ നിന്നും ആരംഭിക്കുന്ന പാത അങ്കമാലിയിൽ അവസാനിക്കുന്നു.  ദേശീയപ്പാത 544 ഈ പാതയിലൂടെ തിരുവനന്തപുരം വരെ നീട്ടണം എന്നാവശ്യവുമായി ട്രിവാൻഡ്രം ഇന്ത്യൻ കൂട്ടായ്മ മുന്നോട്ട് വന്നിട്ടുണ്ട്.

ഭാവിയിൽ വരാൻ പദ്ധതിയുള്ള ദേശീയപ്പാതകൾ:

1.  വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ട് ദേശീയപ്പാത ഔട്ടർ റിങ് റോഡ് എന്ന പേരിൽ കരമന കളിയിക്കാവിള പാതയിൽ ബാലരാമപുരം നിന്നും വിഴിഞ്ഞം പോർട്ട് വരെ. 

2.  തിരുവനന്തപുരം നെടുമങ്ങാട് - തെന്മല ദേശീയപ്പാത

ഈ രണ്ട് ദേശീയപ്പാതകൾ കൂടി ഉടനെ നിർമാണം ആരംഭിക്കാൻ സർക്കാരിന്റെ ഇടപ്പെടൽ ആവശ്യമാണ്.