നാവായിക്കുളം : വെള്ളൂർക്കോണം.. ചെത്തളാത്ത് ശുദ്ധ ജല സ്രോതസ്സുകളിൽ മാലിന്യ നിക്ഷേപം.

വേനൽ കടുത്തതോടെ കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്ന സമയത്തു പരിസരവാസികൾ ആശ്രയിക്കുന്ന ജലസ്രോതസുകളിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചു.മുല്ലനല്ലൂർ നിന്ന് ഉത്ഭവിച്ചു തട്ടുപാലം വരെ നീണ്ട് കിടക്കുന്ന ജല സ്രോതസ്സ് ആണ് ഇത്.മാലിന്യ നിക്ഷേപത്തെ തുടർന്ന് വിഷലിപ്തം ആയിരിക്കുകയാണ് ഈ തോട്.നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നിത്യ സംഭവം ആയി മാറുകയാണ്. മാലിന്യ നിഷേപിക്കുന്നവരെ കണ്ടെത്തുവാനോ നടപടിഎടുക്കാനോ പഞ്ചായത്തിന്റെ പക്ഷത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.