ചാരായവും കോടയും പിടികൂടി വാമനപുരം എക്സൈസ്.

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയും സൂക്ഷിച്ചതിന് പാങ്ങോട് കക്കോട്ടുകുന്ന് ശരണ്യ ഭവനിൽ 55 സദാശിവൻ കാണി എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തു. ടിയാൻ താമസിച്ചുവരുന്ന ശരണ്യ ഭവൻ വീടിന്റെ പുറകിലുള്ള താൽക്കാലിക ഷെഡ്ഡിൽ നിന്നുമാണ് മൂന്ന് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും കണ്ടെടുത്തത് പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ മനു , രാധാകൃഷ്ണപിള്ള സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ലിബിൻ,വിഷ്ണു വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവരും
ഉണ്ടായിരുന്നു.