കൊല്ലം കുന്നത്തൂരിൽ ഗുരുതരക്രമക്കേട് കണ്ടെത്തിയ റേഷൻ കട സസ്പെൻഡ് ചെയ്തതിൽ താലൂക് സപ്ലൈസ് ഓഫീസർക്കെതിരെ പരാതിയുമായി കടയുടമ. വിതരയോഗ്യമല്ലാതെ മാറ്റിയ 13 ചാക്ക് അരി ഉൾപെടുത്താതെയാണ് സപ്ലൈയ് ഓഫീസർ സ്റ്റോക്കിന്റെ കണക്കെടുത്തതെന്ന് കടയുടമ.. സിപിഐ സംഘടനാ സംസ്ഥാന നേതാവ് പ്രിയൻകുമാർ ലൈസൻസിയായുള്ള കടയ്ക്ക് എതിരെയായിരുന്നു നടപടി.21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കുന്നത്തൂരിലെ 21 നമ്പർ റേഷൻ കട സസ്പെൻഡ് ചെയ്തത്. താലൂക്ക് സപ്ലൈസ് ഓഫീസറുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. അതേ സമയം നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്ന് റേഷൻ കട ഉടമ പ്രിയൻകുമാർ പ്രതികരിച്ചു. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന മാറ്റിയിരുന്നു. ഇത് കണക്കിൽ രേഖപെടുത്തിയില്ലെന്നാണ് പ്രിയൻകുമാറിന്റെ വാദംസ്ഥിരമായി കടതുറക്കാറുണ്ടെന്ന് തെളിയിക്കുന്ന ഇ പോസ് മെഷീൻ രേഖകളും ഇയാൾ പുറത്തുവിട്ടു. സംഘടനാ പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ പറയുന്നു. താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ നടപടി നേരിട്ട റേഷൻ കട ഉടമ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയെടുത്തതെന്ന് ആവർത്തിക്കുകയാണ് താലൂക്ക് സപ്ലൈസ് ഓഫീസർ.