*നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക്‌ കേന്ദ്ര അനുമതി ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തു നൽകി അടൂർ പ്രകാശ് എം പി*

നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക്‌ കേന്ദ്ര അനുമതി ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തു നൽകി.
കേന്ദ്ര സർക്കാരിന്റെ അംബ്രല്ല പദ്ധതികളിൽ നേമം ടെർമിനൽ പ്രൊജക്റ്റ്‌ ഉൾപ്പെടുത്തി 2019ൽ പദ്ധതിക്ക്‌ തറക്കല്ലിടുകയും 117 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡി. പി. ആർ പരിശോധനക്കുശേഷം പദ്ധതി മുന്നോട്ടുപോയില്ല. പാർലമെന്റിൽ ഉന്നയിച്ച സബ്‌മിഷന് കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയിലും റെയിൽവേ ബോർഡ്‌ വിശദപഠനം നടത്തുകയാണ് എന്ന പതിവു മറുപടിയാണ് ലഭിച്ചത്.
കഴിഞ്ഞ നാലു വർഷമായി ഒരു നീതീകരണവുമില്ലാത്ത കാലതാമസമാണ് റെയിൽവേ ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾ വസ്തു വിൽക്കാനോ, വായ്പ എടുക്കാനോ, നിർമാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

നേമം പദ്ധതി വെട്ടിച്ചുരുക്കി നടപ്പാക്കാൻ റെയിൽവേ ആലോചിക്കുന്നതായും അറിയുന്നു. ഈ നടപടി സംസ്ഥാനത്തിന് പദ്ധതി കൊണ്ടുണ്ടാവുന്ന പ്രയോജനം ഇല്ലാതാക്കും. ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന പദ്ധതി രേഖയിൽ നിർദ്ദേശിച്ചിരിക്കുന്നത് പോലെ പദ്ധതി നടപ്പാക്കണം.
നേമം ടെർമിനൽ വൈകുന്നത് കേരളത്തിന്‌ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസ്സമാവുന്നുവെന്നും പാത ഇരട്ടിപ്പിക്കലിന്റ പ്രയോജനം സംസ്ഥാനത്തിനു ലഭിക്കാത്ത അവസ്ഥയാനുള്ളതെന്നും മന്ത്രിയെ അറിയിച്ചു.
ഇനിയും വൈകാതെ പദ്ധതിക്ക് അനുമതി നൽകി നിർമാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.