കുടുംബം പോലെ സുഹൃത്തുക്കൾ; ചിത്രം പങ്കുവെച്ച് മഞ്ജുവാര്യർ, ഏറ്റെടുത്ത് ആരാധകർ

വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ചിരിച്ചുകൊണ്ട് വളരെ പ്രസന്നമായ മുഖത്തോടുകൂടി മാത്രമേ പ്രേക്ഷകർ മഞ്ജുവിനെ കണ്ടിട്ടുള്ളു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകരുടെ ആവശ്യത്തിന് അനുസരിച്ച് ഡാൻസ് കളിക്കാനും ഡയലോഗ് പറയാനും പാട്ടുപാടാനുമൊക്കെ മഞ്ജു മടി കാണിക്കാറില്ല. 

സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നടി മഞ്ജു വാര്യർ. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടി ഭാവനയ്ക്കും, സംയുക്ത മേനോനും ഒപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ചത്. കുടുംബം പോലെയുള്ള സുഹൃത്തുക്കൾ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നടി ഭാവനയും ചിത്രം സോഷ്യൽ മീഡയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.