ഇരുപത്തിയെട്ടാംമൈൽ വാർഡ് ജാഗ്രത സമിതിയുടെ നേതൃത്യത്തിൽ ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റിന് സമീപം. പരാതിപ്പെട്ടി സ്ഥാപിച്ചു, കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഏതൊരു വ്യക്തിയ്ക്കും പരാതിപ്പെടുവാൻ സാധിക്കുന്നതിന് വേണ്ടിയാണ് വാർഡ് ജാഗ്രത സമിതി പൊതു സ്ഥലത്ത് പരാതിപ്പെട്ടി സ്ഥാപിച്ചത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഢൻ്റ് ബേബി രവീന്ദ്രൻ പറഞ്ഞു, വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, ഐ സി ഡി എസ് സൂപ്പർവൈസർ മരിയ എം ബേബി, പതിമൂന്നാം വാർഡ് മെമ്പർ നാവായിക്കുളം അശോകൻ. ആറ്റിങ്ങൽ പോസ്റ്റൽ സബ് ഇൻസ്പെക്ടർ എസ്.സുബാഷ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ജയശ്രീ.തൊഴിലുറപ്പ് എ.ഇ. രാഹുൽ.ആറ്റിങ്ങൽ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരായ ബുനൈസ്, നവാസ് ഖാൻ.എസ് അങ്കണവാടി ടീച്ചർ സുനിത ആർ.ആർ.റ്റി.അംഗം സുദേവൻ, തുടങ്ങിയവർ സംസാരിച്ചു