കേരളത്തിലെ ഗ്രാമ പഞ്ചായത്ത് അംഗത്തെ തമിഴ്നാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പുഞ്ചിരിച്ചിറയിലെ മെമ്പർ വടക്കേ മൈലക്കാട് ലക്ഷ്മി ഭവനിൽ രതീഷാണ് (38) മരിച്ചത്.തിരുനെൽവേലിയിലാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു.