ശബരിമല ഉത്സവം : നാളെ നട തുറക്കും.

പത്ത് ദിവസത്തെ ഉത്സവത്തിനായി  ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും.
 
തിങ്കളാഴ്ച രാവിലെ 9.45 നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറും.

28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും.

31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക്ഏഴുനെള്ളപ്പ്
 
.ഏപ്രിൽ 4ന് രാത്രി പള്ളിവേട്ട. 

ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5ന് 11.30 ന് പമ്പയിൽ ആറാട്ട് നടക്കും. 

ഉച്ചകഴിഞ്ഞു 3 വരെ പമ്പയിൽ ദർശനത്തിന് അവസരം ഉണ്ട്‌.3.30ന് സന്നിധാനത്തേക്ക് തിരിച്ചെഎഴുന്നള്ളത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും......