ആറ്റിങ്ങൽ പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റ് നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ ജംഗ്ഷനിൽ പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റിൻ്റെ വിവിധ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഇൻ്റഗ്രേറ്റഡ് മേള സംഘടിപ്പിച്ചു.പ്രധാനമന്ത്രി ഗ്രൂപ്പ് ആക്സിഡൻ്റൽ ഗാർഡ് പോളിസി ഉൾപ്പെടെയുള്ള.വിവിധ പദ്ധതി കൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു മേള സംഘടിപ്പിച്ചത്
പരിപാടിയുടെ ഉദ്ഘാടനം ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു നിർവ്വഹിച്ചു. ആറ്റിങ്ങൽ പോസ്റ്റൽ സബ് ഇൻസ്പെക്ടർ എസ്.സുബാഷ്,
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എ. ബുനൈസ്, എം.ടി.എസ്. എസ്.നവാസ് ഖാൻ, മെയിൽ ഓവർസിയർ ആർ.പി.ഹരിപ്രസാദ് പതിമൂന്നാം വാർഡ് മെമ്പർ നാവായിക്കുളം. അശോകൻ മുൻ ഗ്രാമപഞ്ചായത്ത് അംഗം യമുന ബിജു,പോസ്റ്റൽ സർവ്വീസ് ജീവനക്കാരായ സൂര്യ, ശുഭ, അഖില, സുഫൈലി, ഇരുപത്തിയെട്ടാംമൈൽ വാർഡ് ആർ ആർ ടി അംഗം സുദേവൻ.ജി, എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.