ലെെഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

കൊച്ചി. ലെെഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തു. ശിവശങ്കരന് എതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി 14 നാണ് ഇ ഡി ശിവശങ്കരനെ അറസ്റ്റ്‌ ചെയ്തത്. 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് റിമാൻഡ് ചെയ്തത്