*ലഹരി വിൽപന; നാടക നടി പിടിയിൽ*

കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് അഞ്ജുവും ഷമീറും താമസിച്ചിരുന്നത്. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് ഷമീർ മതിൽചാടി രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എം‍ഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജുകൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. ഉണിച്ചിറയിലെ വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുന്‍പാണ്.