തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ. ഞായറാഴ്ച രാത്രി 8.20ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-കൊച്ചുവേളി സ്പെഷൽ (06050) തിങ്കളാഴ്ച രാവിലെ 10.45 ന് കൊച്ചുവേളിയിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒരു ടു ടയർ എ.സി, ഒരു ത്രീ ടയർ എ.സി, 18 സെക്കൻഡ് ക്ലാസ് സ്ലീപ്പർ എന്നിങ്ങനെയാണ് ട്രെയിനിനുള്ളത്.