കുട്ടിയുടെ തലയിലേക്ക് തിളച്ചവെള്ളം ഒഴിച്ച പിതാവ് അറസ്റ്റില്‍,

കോട്ടയം മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച പിതാവ് അറസ്റ്റില്‍. കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്.

കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണുള്ളത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് പിതാവ് മകന്റെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് പറയുകയുണ്ടായത്.