കൊച്ചി: ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീ പിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു