സംസ്ഥാനത്ത് സ്വർണവില വർധിച്ചു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു. ഫെബ്രുവരി മാസം പൊതുവെ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.