വഞ്ചിയൂർ ലൈംഗികാതിക്രമം: യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചത് ശരിയായില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: വഞ്ചിയൂരിൽ ലൈംഗികാതിക്രമത്തിന് സ്ത്രീ ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. അതേസമയം പൊലീസിനെ കുറ്റപ്പെടുത്താതെ ന്യായീകരിക്കുന്ന നിലപാടാണ് അവ‍ര്‍ സ്വീകരിച്ചത്. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയത് കൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് അവ‍ര്‍ പറഞ്ഞു. കുട്ടി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.