അടച്ചു പൂട്ടിയ റേഷൻ കടകൾ അടഞ്ഞ് തന്നെ.


വാമനപുരം, പനവൂർ പാങ്ങോട് കല്ലറ പഞ്ചായത്ത് കളി ൽ മാത്രം 9 റേഷൻ കടകൾ പൂട്ടി .


മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായി 9 റേഷൻ കടകൾ 
പിൻതുടർച്ചാവകാശികൾ ഇല്ലാതെയും മറ്റു കാരണങ്ങളാലും അടച്ചു പൂട്ടിയ തായി വിവരം . പാങ്ങോട് പഞ്ചായത്തിൽ മാത്രം 3 റേഷൻ കടകൾ അടഞ്ഞു കിടക്കുകയാണ്. പാങ്ങോട് പ്രവർത്തിച്ചിരുന്ന എആർഡി 169, 174, പുളിക്കരക്കുന്നിൽ അനുവദിച്ചിരുന്ന റേഷൻ കട എന്നിവയാണ് പാങ്ങോട് പഞ്ചായത്തിൽ അടഞ്ഞുകിടക്കുന്നത് .
പുളിക്കരക്കുന്നിൽ പ്രവർത്തിക്കുന്ന റേഷൻ ക‍ടയിൽ 366 കാർഡുകൾ ആണ് ഉള്ളത്. ഇവ സമീപത്തെ റേഷൻ കടകളിലേക്ക് ലയിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ പാങ്ങോട് നിർത്തലാക്കിയ 2 കടകളിലും കൂടി 1300 റേഷൻ കാർഡുകൾ ഉണ്ട്. ഇവിടെയുള്ള ഉപഭോക്താക്കളോട് പാങ്ങോടിന് സമീപത്തെ എആർഡി 176ൽ നിന്നും സാധനങ്ങൾ വാങ്ങാ‍ൻ ആണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ 176 നമ്പർ റേഷൻ കടയ്ക്ക് സ്വന്തം നിലയിൽ 800ൽ അധികം കാർഡുകൾ ഉണ്ട്. 
മറ്റ് രണ്ട് റേഷൻ കടകളിലെ ഉപഭോക്താക്കൾ കൂടി എത്തുന്നതോടെ ജനത്തിനു സമയത്ത് റേഷൻ സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്.കല്ലറ, വാമനപുരം, പനവൂർ തുടങ്ങിയ സ്ഥലങ്ങളിലും അവകാശികളില്ലാതെ റേഷൻ കടകൾ നിർത്തി വച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അടച്ചിട്ട റേഷൻ കടകൾക്ക് പകരം പുതിയ കടകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ 
സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഉപഭോക്താക്കൾക്ക് ഏത് റേഷൻ കടയിൽ എത്തിയാലും റേഷൻ സാധനങ്ങൾ ലഭിക്കുന്നതിനു തടസ്സമില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ പറഞ്ഞു. പുതിയ റേഷൻ കടകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനം വരേണ്ടതുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.