ഇതിനോടകം തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ വികസന കൂട്ടായ്മയായ ട്രിവാൻഡ്രം ഇന്ത്യന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സർക്കാരിന്റെ പുതിയ നിർദേശമായ പുതിയ നഗരസഭ രൂപീകരണവും, വിപുലീകരണവും, പഞ്ചായത്ത് വിഭജനവും, നിലവിലെ നഗരസഭകളെ കോർപറേഷൻ ആക്കുന്നതും ചർച്ചയിൽപ്പെടുന്നു.
ഇതേ തുടർന്നാണ് ട്രിവാൻഡ്രം ഇന്ത്യൻസ് വീണ്ടും ഗ്രേറ്റർ ട്രിവാൻഡ്രം കോർപറേഷൻ ആയി മുന്നോട്ട് വന്നത്. നേരത്തെ മുഖ്യമന്ത്രിയ്ക്ക് കത്തയക്കൽ പ്രചരണം ഉൾപ്പെടെ ട്രിവാൻഡ്രം ഇന്ത്യന്റെ ഭാഗത്ത് നിന്നുമുണ്ടായി. സർക്കാർ നിലവിൽ നിർദേശം നൽകാൻ ഉദ്യോഗസ്ഥരോട് അറിയിച്ചതിനെ തുടർന്ന് വീണ്ടും ഈ ആവശ്യം ശക്തമാകുകയാണ്.
തെലുങ്കാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വാരങ്കൽ സിറ്റി ഗ്രേറ്റർ വാരങ്കൽ കോർപറേഷൻ ആയി ഉയർത്തിയത് 42 ഗ്രാമ പഞ്ചായത്തുകൾ ചേർത്ത് പത്ത് ലക്ഷം ജനസംഖ്യയായി ഉയർത്തി കൊണ്ടാണ്. 2010ൽ തിരുവനന്തപുരം മെട്രോ നഗരമായയെങ്കിലും സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഗ്രേറ്റർ ട്രിവാൻഡ്രം കോർപറേഷൻ ആയി ഉയർത്തുന്ന ഒരു ഉത്തരവ് മാത്രമാണ് ബാക്കിയുള്ളത്. തലസ്ഥാന നഗരവും ഐടി നഗരം, അതിവേഗം വളരുന്ന നഗരം എന്നതിലുപരി ഭാവിയിലെ വാണിജ്യ വ്യവസായ പോർട്ട് നഗരം കൂടിയാണ് തിരുവനന്തപുരം.
തിരുവനന്തപുരം നഗരസഭ കൂടുതൽ വിപുലീകരിക്കണം, സമീപ പഞ്ചായത്തുകൾ കോർപറേഷനിൽ ചേർക്കണം. പോത്തൻകോട്, കഠിനംകുളം, അണ്ടൂർക്കോണം, മംഗലപുരം, അഴൂർ പഞ്ചായത്തുകൾ, ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കരകുളം തുടങ്ങിയ പഞ്ചായത്തുകൾ ചേർക്കണം എന്നാവശ്യവും ശക്തമാകുന്നു. മഹാ നഗരത്തിന്റെ കുതിപ്പിലേക്ക് തിരുവനന്തപുരം കടക്കേണ്ടതുണ്ട് വിഴിഞ്ഞം പോർട്ട് വരുമ്പോൾ. ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് ഈ പഞ്ചായത്തുക്കളെ ഉൾപ്പെടുത്താൻ സാധിക്കണം.
ഇത് കൂടാതെ താലൂക്കുകളായ ചിറയിൻകീഴ്, കാട്ടാക്കട പഞ്ചായത്തുക്കളെ മുനിസിപ്പാലിറ്റി ആയി ഉയർത്തേണ്ട നിർദേശവും ശക്തമാണ്. കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ, കീഴാറ്റിങ്ങൽ വാർഡുകൾ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആയി ലയിപ്പിക്കാം. കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട്, പാറശ്ശാല, കല്ലമ്പലം തുടങ്ങിയ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റി ആയി ഉയർത്തണം എന്നാവശ്യവും ശക്തമാണ്.