ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി.

ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു. പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ഇത്തവണ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഉള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 

യോഗത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ഓഫീസർ ഡോക്ടർ അശ്വതി ശ്രീനിവാസ്, എ ഡി എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

 #ഒരുമയോടെtvm #orumayodetvm #ആറ്റുകാൽപൊങ്കാല #ഗ്രീൻപൊങ്കാല #സേഫ്പൊങ്കാല