തിരുവനന്തപുരം എയർപോർട്ടിൽ മാലിന്യത്തിൽ നിന്നും വൈദ്യുതി


തിരുവനന്തപുരം എയർപോർട്ടിൽ സുസ്ഥിരമായ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം 2025ഓടെ പൂർത്തിയാകും എന്ന് അദാനി തിരുവനന്തപുരം എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്.

അതിന്റെ തുടക്കമായി ബയോ ഗ്യാസ് പവർ ജനറേറ്റിങ് യൂണിറ്റ് യഥാർഥ്യമായി.  500 കിലോഗ്രം ദിവസേന സംസ്കരിച്ചു അതിൽ നിന്നും എയർപോർട്ട് ആവശ്യങ്ങൾക്കായി വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് യൂണിറ്റ്.

എയർപോർട്ടിന് പുറമെ സമീപ പ്രദേശങ്ങളിലെ മാലിന്യങ്ങൾ കൂടി സംസ്കരിക്കാൻ സംവിധാനം ഉണ്ടാകണം എന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.  നിലവിൽ എയർപോർട്ടിന് ചുറ്റുമുള്ള ഇറച്ചി കടകളുടെ മാലിന്യങ്ങൾ എയർപോർട്ടിന്റെ പ്രവർത്തനത്തിന് ഭീക്ഷണിയാണ്.  മാലിന്യ സംസ്കരണത്തിന് സംവിധാനം ഉണ്ടായാൽ ഒരു പരിധി വരെ പരിഹാരം ഉണ്ടാകും.