എംസി റോഡിൽ വട്ടപ്പാറ നടന്ന അപകടത്തിൽ യുവാവ് മരിച്ചു.മറ്റൊരു യുവാവിന് ഗുരുതര പരിക്ക്

എം സി റോഡിൽ വട്ടപ്പാറ ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു.സഹ യാത്രികനായ യുവാവിന് ഗുരുതര പരക്ക്
വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ രാധ ദമ്പതികളുടെ മകൻ ബിജു 33 ആണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.
മുൻപേ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്കിൽ വരികയായിരുന്ന ബിജു പൊടുന്നനെ നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീഴുകയും എതിരെ വരുകയായിരുന്ന പിക്കപ്പ് വാഹനം ബിജുവിന്റെ ശരീരത്തിലൂടെകയറുകയായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായിരുന്നു ബിജു .
ഭാര്യ നിമിഷ സതീഷ് .
മകൻ ത്രിലോക് ബിജു .
ബൈക്കിൽ ബിജുവിന് ഒപ്പം ഉണ്ടായിരുന്ന വേറ്റിനാട് പതിനാറാം കല്ല് സ്വദേശി വിഷണു വിനും ഗുരുതരമായി പരിക്കേറ്റു.വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്