നേമം ടെര്‍മിനലിന് വൈകാതെ അനുമതി ലഭിക്കുമെന്ന് എംപിമാരുടെ യോഗത്തില്‍ റയില്‍വേയുടെ ഉറപ്പ്. ചെങ്ങന്നൂര്‍ – പമ്പ പാത സജീവ പരിഗണനയിലെന്നും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ് അറിയിച്ചു. 15 സ്റ്റേഷനുകളുടെ നവീകരണം അമൃത് ഭാരത് സ്റ്റേഷന്‍ സ്കീമിലുള്‍പ്പെടുത്തി മൂന്നു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും.അനിശ്ചിതത്വത്തിലായ നേമം ടെര്‍മിനലിന് വൈകാതെ അനുമതി ലഭിക്കുമെന്നും സ്ഥല ലഭ്യതയാണ് നേരിടുന്ന പ്രധാന പ്രസന്ധിയെന്നും റയില്‍വേ. തിരുവനന്തപുരം റീജിയണിലെ എംപിമാരുടെ യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗിന്‍റെ മറുപടി. എറണാകുളം ജംങ്ഷന്‍ , എറണാകുളം ടൗണ്‍, കൊല്ലം ജംങ്ഷന്‍ സ്്റ്റേഷനുകളുടെ പുനര്‍നവീകരണം 2025 ഒാടെ പൂര്‍ത്തിയാക്കും. പുറമെ ആലുവ , അങ്കമാലി ഉള്‍പ്പെടെ 15 സ്റ്റേഷനുകള്‍ കൂടി നവീകരിക്കും.ശബരി പാതക്ക് പുറമെ ,ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കുളള പുതിയ പാതയും സജീവ പരിഗണനയിലാണ്. തിരുവനന്തപുരം – ംമംഗലാപുരം പാതയുടെ സ്പീഡ് ഉയര്‍ത്താനുളള നടപടികളുടെ ഭാഗമായി സര്‍വേ ആരംഭിച്ചു. റിപ്പോര്‍ട്ട് ആറുമാസത്തിനകം ലഭിക്കും. തിരുവനന്തപുരം – കന്യാകുാരി ഇരട്ടപ്പാത യാഥാര്‍ഥ്യമാക്കാനുളള നടപടികള്‍ വേഗത്തിലാക്കും. കോവിഡ് സമയത്ത് വെട്ടിക്കുറച്ച സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുന്നതും ഭക്ഷണസാധനങ്ങളുടെ വില ഉയര്‍ത്തിയതും പരിശോധിക്കുമെന്നും റയില്‍വേ അറിയിച്ചു. 14 എംപിമാരാണ് യോഗത്തില്‍ പങ്കെടുത്ത് ആവശ്യങ്ങളുന്നയിച്ചത്.