അധികാരികളുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ അപകടകരമായ വിധം വണ്ടികളുടെ ഗ്ലാസ് സോപ്പ് ഒഴിച്ച് കഴുകുന്നു

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി ചാക്ക സിഗ്നലിൽ പച്ച ലൈറ്റ് കത്തിയ ഉടനെ കൈക്കുഞ്ഞുമായി ഒരു രാജസ്ഥാനി സ്ത്രീ വണ്ടിയുടെ മുന്നിൽ കേറി നിന്നു പൈസ ചോദിക്കാൻ തുടങ്ങി. എത്ര പറഞ്ഞിട്ടും അവർ മാറുന്നില്ല.. ഒരുവിധം മാറിയപ്പോൾ സിഗ്നൽ തീർന്നു.. ആ കൈകുഞ്ഞിന്റെ ജീവൻ പോലും അവർക്ക് വെറും ആയുധമാണ്..

ഇന്ന് പട്ടം സിഗ്നലിൽ ഒരാൾ ചാടിവീണു ഗ്ലാസിൽ സോപ് പത ഒഴിച്ച് തേച്ചു പിടിപ്പിച്ചു സിഗ്നൽ അവാറായപ്പോൾ അത് തുടച്ചിട്ട് കാശ് ചോദിച്ചു..ഹോസ്പിറ്റലിൽ പോകാനുള്ള അത്യാവശ്യം കാരണം 10 രൂപ കൊടുത്തു.. പിറകിൽ വന്ന നല്ല വെടിപ്പായ ഒരു കറിലും ഇതുപോലെ ചെയ്തു.. കാശു കൊടുക്കാത്തതിന് അയാളെ തടഞ്ഞു നിർത്തി എന്തൊക്കെയോ പറഞ്ഞു ആംഗ്യം കാണിക്കുന്നു..

അവിടുന്നു നേരെ കുമാരപുരം സിഗ്നൽ എത്തിയപ്പോൾ വീണ്ടും ഒരു സ്ത്രീ ചാടി വീണു ഗ്ലാസിൽ സോപ്പ് വെള്ളം ഒഴിച്ചു.. ഞാൻ വണ്ടി മുന്നിലോട്ട് എടുക്കാൻ തുടങ്ങുകയായിരുന്നു. ഗ്ലാസ്‌ താഴ്ത്തി ഇതെന്താ കാണിക്കുന്നേ ഏന്നു അലറിയിട്ടാ അവർ പോയത് .. സിഗ്നലിൽ കിടക്കുന്ന പലരും വണ്ടിയെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
സഹായം ചോദിക്കുന്ന പലർക്കും പലപ്പോഴും പൈസ കൊടുക്കും.. പക്ഷെ അപകടം വരുത്തി വെയ്ക്കുന്നതാണ് ഈ പ്രവർത്തി .. നമ്മുടെ അനുവാദം ഇല്ലാതെ ഗ്ലാസിൽ സോപ് വെള്ളം ഒഴിക്കേണ്ട അവശ്യം എന്താണ്..? ദയവായി ഇത് നിയന്ത്രിക്കണം..