ജോലിക്ക് പോകുന്നവഴി സ്കൂട്ടര്‍ അപകടം; സൈബര്‍ പാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്:പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര ഉസ്താദിന്‍റവിടെ ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുൽ സഫ'യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനില്‍ നടക്കും.