സ്കൂളിൽ പഠനത്തിനിടെ കുഴഞ്ഞ് വീണ് മാസങ്ങളായി ചികിൽസയിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു.

ആറ്റിങ്ങൽ: സ്കൂളിൽ പഠനത്തിനിടെ കുഴഞ്ഞ് വീണ് മാസങ്ങളായി ചികിൽസയിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. പൊയ്ക മുക്ക് കാട്ടുചന്ത ചരുവിള വീട്ടിൽ പ്രദീപ് ( സി പി ഐ
 എം അയിലം സൗത്ത് ബ്രാഞ്ചംഗം) സുചിത്ര ദമ്പതികളുടെ മകൾ പ്രതിഭ (14) (ബാലസംഘം മുദാക്കൽ മേഖല വേനൽ തുമ്പി കലാജാഥാംഗം) മെഡിക്കൽ കോളേജാശുപത്രിയിൽ നാല് മാസമായി ചികിൽസയിൽ ഇരിക്കവേയാണ് മരണപ്പെട്ടത്. ഇളമ്പ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സഹോദരൻ പ്രബിൻ ഇതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.