വട്ടപ്പാറ, പോത്തൻകോട് മേഘലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന കൊലകേസ്സ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയും സംഘവും പിടിയിൽ. 22.1.23 ൽ രാത്രി വട്ടപ്പാറ സ്വദേശി മോഹനനെ വീട് കയറി ആക്രമിക്കുകയും, അന്നേ ദിവസം തന്നെ കുറ്റിയാനി മുംതാസ് മൻസിൽ ഷജീറിനെ പോത്തൻകോട് വച്ചു വെട്ടി പേരിക്കേൽപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളാണ്.ഇവരെ പിടികൂടാൻ കഴിയാതെ വന്നതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി D. ശില്പ ദേവയ്യ , നെടുമങ്ങാട് Dysp സ്റ്റുവർട്ട് കീലർ, നാർകോട്ടിക് Dysp വി. റ്റി. രാസിത്ത് എന്നിവരുടെ നേതൃത്വ ത്തിൽ പ്രത്യേക അന്വേഷണസംഘമാണ് ഇടുക്കി കട്ടപ്പനയിലെ രഹസ്യ സങ്കേതത്തിൽ നിന്നും (1)ജോയ്, s/o, മാർക്കോസ്, ജോളിഭവൻ, പന്തലക്കോട്. ടി യാൻ 2006 ൽ കൊലകേസ്സ് ഉൾപ്പെടെ 12 കേസിലെ പ്രതിയാണ്, (2) പ്രസാദ്, S/o, കമലൻ, വാഴോട്ട്പോയ്‌ക വീട്, പന്ത ലക്കോട്, ടി യാൻ 4 വധശ്രമകേസ്സ് ഉൾപ്പെടെ 6 ക്ലാസ്സിലെ പ്രതിയാണ്. (3) സുജിജോൺ S/o, ജോൺ, J. S ഭവൻ, പന്തലക്കോട്, ടി യാൻ 5 കേസിലെ പ്രതിയാണ്. (4) ഉദയസൂര്യൻ, S/o, ബാലകൃഷ്ണൻ, വിശ്വാസ് ഭവൻ, വേറ്റിനാട്, ടി യാൻ 5 കേസ്സിലെ പ്രതിയാണ്.
വട്ടപ്പാറ ഇൻസ്‌പെക്ടർ ശ്രീജിത്ത്, പോത്തൻകോട് ഇൻസ്‌പെക്ടർ മിഥുൻ,വട്ടപ്പാറ SI. ശ്രീലാൽ നെടുമങ്ങാട് ഡാൻസഫ് SI. ഷിബു, ASI സജു, Scpo സതികുമാർ, Cpo ഉമേഷ്‌ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.