കാര്യവട്ടത്ത് മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനെ (71) മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടർന്നത്.വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്ന് നിഗമനം. മുറിക്കുള്ളിലെ വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.