തിരുവനന്തപുരം: പാറശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഷിനു ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കളിയിക്കാവിളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉദയൻകുളങ്ങര സ്വദേശിയായ ഷിനു സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. തന്റെ അയൽവാസികളായ കുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് കേസ്. കുട്ടികളിൽ ഒരാൾ സ്‌കൂളിലെ അധ്യാപികയോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയുമായിരുന്നു