ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി ഗർഭിണിയാണെന്നുളള വിവരം അറിഞ്ഞിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്.