1. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം.
2. നിങ്ങൾ പിറകിലൊരാളെ ഇരുത്തി യുള്ള പരിചയം ഉള്ള ഒരാളായിരിക്കണം.
3. പിറകിലിരിക്കാൻ തയ്യാറായ ആളടക്കം ഇരുന്നാൽ വാഹനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുമെന്നുറപ്പുണ്ടായിരിക്കണം.
4. നിങ്ങളെ കൂടാതെ പിറകിലുള്ളയാളും BIS മുദ്രയുള്ള ഹെൽമെറ്റ് കൃത്യമായി ധരിച്ചു എന്ന് ഉറപ്പാക്കണം.
5. ഫുട്ട് റെസ്റ്റ് (ചവിട്ടുപടി) കൃത്യമായി ഉള്ള വാഹനമാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കണം.
6. പുറകിലെ വീൽ പകുതി ഭാഗം കവർ ചെയ്യന്ന തരത്തിൽ സാരി ഗാർഡ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.
7.ഇരുവശങ്ങളിലും കാൽ വച്ച് ഫുട്ട് റെസ്റ്റിൽ ചവുട്ടി തന്നെ ഇരുന്നു എന്ന് ഉറപ്പാക്കണം.( ഒരു കാരണവശാലും ഒരു വശം തിരിഞ്ഞ് ഇരിക്കാനനുവദിക്കരുത്)
8. കൃത്യമായി ഹാൻഡ് ഗ്രിപ്പിലോ നിങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ ശരീരത്തിലൊ പിടിച്ചിരിക്കാൻ നിർദ്ദേശിക്കുക.
9. സാരി,ഷാൾ തുടങ്ങിയ അയഞ്ഞ് ആടുന്ന വസ്ത്രങ്ങൾ ഒതുക്കി കെട്ടി മാത്രം ഇരിക്കാൻ ആവശ്യപ്പെടുക, ഇല്ലെങ്കിൽ അവ വീൽ സ്പ്രോക്കറ്റിൽ കുടുങ്ങി അപകടം സംഭവിക്കാനിടയാകും.
10. ചെറിയ കുട്ടിക ളാണെങ്ങളാണെങ്കിൽ സേഫ്റ്റി ബെൽട്ട് (Safety Harness )ഉപയോഗിച്ച് നിങ്ങളോട് ചേർത്ത് ബന്ധിക്കുക.
11. ഒരു കാരണവശാലും ഒന്നിൽ കൂടുതലാളുകളെ വാഹനത്തിൽ കയറ്റരുത്.
12.നിയമപരമായിഅനുവദിക്കപ്പെട്ട വേഗതയിൽ അല്പം കുറച്ച് മാത്രം (സുരക്ഷിത വേഗത ) ഇരട്ട സവാരി നടത്താൻ ശ്രദ്ധിക്കുക.
13. ഹമ്പ്, റിമ്പിൾ സ്ട്രിപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പരമാവധി ശ്രദ്ധിച്ച് വേഗത കുറച്ച് വണ്ടിയോടിക്കുക.
14. നാലു വയസിൽ താഴെ പ്രായമുള്ള കുട്ടി വാഹനത്തിൽ ഉണ്ടെങ്കിൽ വേഗത 40 kmphൽ കൂടാൻ പാടില്ല.
#mvdkerala
#pillionrider