അഞ്ചലിൽ എം.ഡി.എം.എയും കഞ്ചാവുമായി കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥൻ അടക്കം മൂന്നുപേർ പിടിയിൽ

കൊല്ലം: അഞ്ചലിൽ എം.ഡി.എം.എയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നുപേർ പിടിയിൽ. കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിൽ, സുഹൃത്തുക്കളായ ഫൈസൽ, അൽസാബിത്ത് എന്നിവരാണ് പിടിയിലായത്.20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടികൂടിയത്. അഞ്ചലിൽ ആറ് മാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നു. കൊട്ടാരക്കര റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.ഇവർ ലഹരിമരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പൊലീസ് പരിശോധനക്കെത്തുമ്പോൾ മൂന്നുപേരും റൂമിലുണ്ടായിരുന്നു. എന്നാൽ തനിക്ക് വിൽപനയിൽ പങ്കില്ലെന്നും തന്നെ വിളിച്ചുവരുത്തിയതാണെന്നുമാണ് അഖിൽ പറയുന്നത്.