കൊലക്കേസിൽ കോടതി ശിക്ഷിച്ച മുൻ പോലീസുകാരനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...

കടയ്ക്കൽ : ചിങ്ങേലി മേലതിൽ പുത്തൻവീട്ടിൽ അനിൽകുമാർ ( 48)നെ ബന്ധുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .അനിൽകുമാർ പോലീസിൽ ജോലിയിൽ ഇരിക്കെ 2005 ഏഴാം മാസം ചടയമംഗലത്തുള്ള ഭാര്യവീട്ടിന് സമീപത്തെ ബന്ധവുമായി അടിപിടി കൂടുകയും അടിപിടിയിൽ ഒടുവിൽ ബന്ധു മരണപ്പെടുകയും ആയിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് എടുത്ത കേസിൽ കൊല്ലം സെക്ഷൻ കോടതി അനിൽകുമാറിനെ ശിക്ഷിക്കുകയും. പോലീസ് ജോലി നഷ്ടമാവുകയും ചെയ്തു .1997 മൂന്നാം മാസമാണ് ഇദ്ദേഹം ജോലിയിൽ കയറിയത്.

തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ശേഷം ജാമ്യത്തിൽ നിൽക്കവെയാണ് അസ്വാഭാവികമായി ബന്ധുവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

പോലീസ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ചിങ്ങേലിയിലെ ഓട്ടോസ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായി ജോലി നടത്തിവരവേയാണ് ഇയാളെ
 മരിച്ച നിലയിൽ കാണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നുള്ളതിനെപ്പറ്റി പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്നാണ് കടയ്ക്കൽ പോലീസ് പറയുന്നത് 
പോലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി